ആനച്ചുവടി എന്ന ഔഷദം

പഴമക്കാരുടെ ഔഷധ ചെടികളിൽ പ്രധാന സ്ഥാനമുണ്ടായിരുന്നു ആനച്ചുവടിക്ക്. പൊട്ടാസ്യം, മഗ്‌നിഷ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പല ഘടകങ്ങളുമുണ്ട്. ഈ സസ്യത്തിൽ ഇതിന്റെ ഇല ഔഷധമൂല്യമേറിയതാണ് വേര് ഉൾപ്പടെയും ഉപയോഗിക്കാറുണ്ട്. പ്രമേഹം കൊളസ്‌ട്രോൾ എന്നിവയെ നിയന്ത്രണ വിദേയമയാക്കുന്ന പ്രകൃതി ദത്ത മരുന്നാണിത്. ദഹനപ്രക്രിയ സുഗമമാക്കുകയും അസിഡിറ്റി, ഗ്യാസ് എന്നിവയെ ഇല്ലാത്തക്കുകയും ചെയ്യും. പലതരം ആമാശയ രോഗങ്ങൾക്കും മരുന്നാണിത്. ശരീരത്തിലെ വിഷാംശങ്ങൾ പുറം തള്ളാനുള്ള കഴിവുണ്ട്. ഭക്ഷ്യവിഷബാധയേറ്റാൽ ആനച്ചുവടിയുടെ നേരെടുത്ത് കഴിക്കുക, വേഗത്തിൽ ശമനമുണ്ടാകും. മൂത്രശയ രോഗങ്ങൾക്ക് പ്രതിവിധിയാണ് ആനച്ചുവടിയുടെ ഇലയും വേരും ചതച്ച് നീരെടുത്ത് ജീരകം ചേർത്ത് തയാറാക്കുന്ന കഷായം. ആർത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് ഉണ്ടാവുന്ന ശാരീരിക അശ്വസ്ഥതകൾ പരിഹരിക്കും. ഇല തണലത്തു വെച്ച് ഉണക്കി പൊടിച്ച് നിത്യവും കഴിക്കുന്നത് ഹൃദയരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തെ പ്രതിരോധിക്കുകയും ചെയ്യും. ഇരുമ്പ് സമ്പുഷ്ടമായതിനാൽ ആനച്ചുവടി വിളർച്ചയെ പരിഹരിക്കും.

Heritage Wellness Hub