ആരോഗ്യം സംരക്ഷിക്കാന്‍ പലരും പല വഴികളും തേടാറുണ്ട്. ഉണക്കമുന്തിരി ആരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ കേമനാണ്. കൊച്ചുകുട്ടികള്‍ക്ക് വരെ ആരോഗ്യഗുണങ്ങളെ കരുതി ഉണക്കമുന്തിരി കൊടുക്കാറുണ്ട്. ഉണക്കമുന്തിരി വെള്ളത്തില്‍ ഇട്ട് തലേന്നു രാത്രി അടച്ചുവയ്ക്കുക. പിന്നീട് ഇത് രാവിലെ നല്ലതു പോലെ പിഴിഞ്ഞെടുത്ത് കുടിക്കാം. ഇതില്‍ അല്പം നാരങ്ങാ നീരു കൂടി ചേര്‍ത്താല്‍ ഏറെ ഗുണങ്ങള്‍ ലഭിക്കും.
ഉണക്ക മുന്തിരി – നാരങ്ങാവെള്ളം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് മികച്ചതാണ്. ഇത് പല്ലിന് വെള്ള നിറം നല്‍കാനും സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ നീക്കാനും പൊട്ടാസ്യം സമ്പുഷ്ടമായതിനാല്‍ ഹൃദയാരോഗ്യത്തിനും ഇതേറെ നല്ലതാണ്. പ്രമേഹം ഉണ്ടെങ്കില്‍ ഉണക്കമുന്തിരി കഴിക്കാതെ ഈ വെള്ളം കുടിക്കാം.
ഹീമോഗ്ലോബിന്റെ കുറവുള്ളവർക്ക് ഉണക്ക മുന്തിരി – നാരങ്ങാവെള്ളം കഴിക്കാം. ഇത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അതേസമയം, ശരീരത്തിന് ആവശ്യമുള്ള തൂക്കവും നല്‍കും. ഇതിലെ നാരുകള്‍ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു.