ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു ചെടിയാണ് ആവണക്ക്.
നിരവധി ഉപയോഗങ്ങൾ ഉള്ള ഈ ചെടി അധികം പരിചരണങ്ങൾ ഒന്നും തന്നെയില്ലാതെ നന്നായി വളരും. ആവണക്കിന്റെ പരിപ്പ് ആട്ടുമ്പോള്‍ കിട്ടുന്ന എണ്ണയാണ് ആവണക്കെണ്ണ. ആവണക്ക് പിണ്ണാക്ക് 4.5 ശതമാനം നൈട്രജന്‍ അടങ്ങിയ ജൈവ വളമാണ്.
ആയുര്‍വേദ മരുന്നു നിര്‍മ്മാണത്തിലെ ഒരു പ്രധാന ഘടകമാണ് ആവണക്കെണ്ണ.
ആവണക്കിന്റെ വേരിനും, ഇലയ്ക്കും, എണ്ണയ്ക്കും ഔഷധ ഗുണങ്ങളുണ്ട്
ശരീരത്തിന്റെ ഏതു ഭാഗത്തും ഉണ്ടാകുന്ന നീർകെട്ടിനും ഇത് നല്ലൊരു മരുന്നാണ്…
കഴിച്ച ആഹാരത്തില്‍ വിഷാംശം ഉണ്ടായാല്‍ ആവണക്കെണ്ണ നല്ലതാണ്…
കൈകാല്‍ കഴപ്പിന് ആവണക്കെണ്ണ ഉപയോഗിച്ചാൽ ഗുണം കിട്ടുന്നതാണ്….
Heritage Wellness Hub