പ്രമേഹരോഗികൾ ഈ പാവൽ തോരൻ വെച്ചും ,കറികളിലും ഉപയോഗിച്ചാൽ പ്രമേഹത്തിന് നല്ല മാറ്റം വരുന്നത് കണ്ടിട്ടുണ്ട് …. കാട്ടുപ്പാവൽ ഒരിക്കൽ പിടിച്ചാൽ പിന്നെ ഏകദേശം 20 വർഷം വരെ അതിന് കാലാവധിയുണ്ട് ,വർഷം മുഴുവൻ കായ്കൾ തരും …….. മാർക്കറ്റിൽ ഇതിന് 80 രൂപ കിലോ വിലയുണ്ട് ……

നല്ല രുചിയേറിയ പാവലാണിത്. ചെറിയതരം കയ്പക്കതന്നെ. വിത്തും വളരെ ചെറിയതാണ്. ഇതിന് കൊച്ചുപാവല്‍, വേലിപ്പാവല്‍, മരുന്നുപാവല്‍, ഔഷധപ്പാവല്‍, പ്രമേഹകൊല്ലിക്കായ് എന്നെല്ലാം പേരുണ്ട്.
വിത്തിട്ട് മുളച്ചശേഷം എട്ടുദിവസം കഴിഞ്ഞാല്‍ പറിച്ചുനടും. സാധാരണ പാവലിന്റേതുപോലുള്ള പരിചരണമോ ശ്രദ്ധയോ ആവശ്യമില്ല. വേലിയിലോ മുറ്റത്തോ പന്തലിട്ട് പടര്‍ത്താം. ചെടിച്ചട്ടിയില്‍ കമ്പുനാട്ടിയും നടാം.
ഒരിക്കല്‍ പിടിച്ചാല്‍ പിന്നെ സ്ഥിരമായി നിറച്ച് കായ്കള്‍ ലഭിക്കും. പടിഞ്ഞാറുഭാഗത്തുനിന്ന് കിഴക്കോട്ട് വളരാന്‍ പാകത്തിന് പന്തലിട്ടാല്‍ കായ്പിടിത്തം കൂടും. കാട്ടുപാവലിന് നല്ല വളര്‍ച്ച കിട്ടാനായി പച്ചച്ചാണകത്തെളി തടത്തില്‍ ഒഴിക്കാം.
സ്യൂഡോമോണാസ ലായനി ഒഴിച്ചാല്‍ രോഗം വരില്ല. ഇതിന്റെ ഇല പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.
ചെടികള്‍ നന്നായി വളരാന്‍ ഇടക്കിടെ ചാണകപ്പൊടിയും, പുളിപ്പിച്ച തെളിയും നേർപ്പിച്ച് ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ് ……
