പണ്ട് കാലങ്ങളില്‍, പാടത്ത് പോത്തിനെയോ കാളയേയോ കൊണ്ട്
ഉഴുകുന്ന സമയത്ത് ഇവയ്ക്കു കിതപ്പ് അനുഭവപ്പെടും .സ്വന്തം കൊഴുപ്പ് അധികരിക്കുന്നത് തന്നെയാണ് അവയ്ക്ക് ശ്വാസം വിടാൻ തടസ്സമാകുന്നത്. വയലിനരികിൽ നിൽക്കുന്ന കുടം പുളി വയലിലേക്ക് വീണു കിടന്നാൽ പോത്ത് അത് തിന്നും. അല്പം കഴിയുമ്പോൾ അതിന്റെ കിതപ്പും മാറും. ഇതിന്‍റെ വസ്തുത മനസിലാക്കിയ കര്‍ഷകന്‍ കുടംപുളി കഷായം ഉഴവു മൃഗങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തി തുടങ്ങി.
കുടംപുളിക്ക് ശ്വാസം മുട്ട് ഇല്ലാതാക്കാനുള്ള കഴിവുണ്ട്.
കടലോര പ്രദേശങ്ങളിലും ജലം നിറഞ്ഞ ഇടങ്ങളിലും വായുവില്‍ ജല കണങ്ങള്‍ നിറയും. തിര കൂടുതല്‍ അടിച്ചാല്‍ വായുവില്‍ ഹ്യൂമിഡിറ്റി വളരെ കൂടുന്നു. തണുപ്പ് കൂടുതല്‍ സഹിക്കാനാവാതെ ശ്വസന പ്രശ്നങ്ങള്‍ അധികരിക്കുന്നു. ആയതിനാല്‍ കടലോര വാസികള്‍ അവരുടെ മീന്‍ കറികളില്‍ കുടംപുളിക്ക് ഏറെ സ്ഥാനം കൊടുത്തു .
ശീതീകരണമുറികളില്‍ ജോലി ചെയ്യുന്നവര്‍ കുടംപുളി ചമ്മന്തി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രശ്നങ്ങള്‍ ഏറെ പരിഹരിക്കപ്പെട്ടു.
കുടംപുളിയുടെ അകത്തു ശ്വാസകോശം പോലുള്ള ഘടന കാണാം. അതിന്‍റെ അകത്തെ വിത്തിലെ ശ്വാസകോശ ഘടന നമുക്ക് ശ്രദ്ധിക്കാന്‍ കൂടുതൽ പറ്റുന്നത് അതിന്‍റെ കായ്ഫലത്തിന്‍റെ കാലമായ മഴക്കാലത്താണ്.
ശ്വാസകോശത്തിനും കരളിനും ആണല്ലോ പെട്ടന്നുള്ള രോഗങ്ങള്‍ പിടിപെടുക. ശീതീകരണ മുറിയിലെ തണുപ്പില്‍ നിന്നും തുമ്മലും ശ്വാസ തടസ്സവും ഉണ്ടാവുന്നുണ്ട്. പച്ചക്കറി മാത്രം കഴിക്കുന്നവരില്‍ കുടംപുളിയുടെ ഉപയോഗം കുറവാണ്. നൂറു ശതമാനം വെജിറ്റെറിയന്‍ ആയവര്‍ക്കാണ് കൂടുതലായി കടല്‍ക്കരയില്‍ നിന്നും ജലദോഷ രോഗങ്ങളും ശ്വാസതടസങ്ങളും പിടിപെടുന്നത്. കുടംപുളി ഉപയോഗിക്കുന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ പൊതുവെ കുറയും.
കുടംപുളി പച്ചക്കറികളില്‍ ഉപയോഗിക്കുക. കടുത്ത ആസ്മ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ച രോഗി, കുടംപുളി / കാന്താരിമുളക്/ ഉള്ളി / അല്പം ചുട്ട വെളുത്തുള്ളി / ഇഞ്ചി / ഇന്ദുപ്പ് എന്നിവ ചേര്‍ത്ത ചമ്മന്തി സ്ഥിരമായി കഴിച്ചപ്പോള്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായതായി കണ്ടു.
ഒരു ദോഷവും ഇല്ലാത്ത ഇതൊക്കെ ആര്‍ക്കും പരീക്ഷിക്കാം.
നല്ല പ്രതിരോധശക്തിയുള്ള ഈ ഔഷധത്തെ നമ്മള്‍ ഏറെ മനസിലാക്കുവാനുണ്ട്. ഓട്ടുപുളി എന്ന് ഇതിന് വിളിപ്പേരുണ്ട്. ഇതു തോട്ടുവക്കില്‍ പുഴവക്കില്‍ ഒക്കെ നന്നായി വളരുന്നത് കൊണ്ട് തോട്ടുപുളി എന്നും പറയും.
വാളന്‍ പുളി ജലം അധികം ഉള്ളിടത്ത് ഏറെ ഫലം തരില്ല. കുടംപുളി എന്ന തോട്ടുപുളി മഴക്കാലത്താണ് പഴുക്കുന്നത്. ഇവ മഴക്കാല രോഗങ്ങളെ ചെറുക്കുന്നു
കൊറോണക്കാലത്തു ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ ആഹാരത്തിൽ (കറികളിൽ) കുടംപുളി തന്നെ പുളിരസത്തിനു വേണ്ടി ചേർക്കുന്നത് ഗുണം ചെയ്യും.