*കാലമെത്ര കടന്നു പോയാലും കുട്ടിപ്പായയിൽ കിടന്നവർ ഒരിക്കലും മറക്കില്ല.?*
*ഈ പായ കണ്ടാൽ..?*
*ഓർമ്മകൾ ബാല്യത്തിലേക്കല്ല. ശൈശവത്തിലേക്കാണ് ചെന്നെത്തുക…?*
*•••••••••••••••••••••••••••••••••
*അന്നൊക്കെ കൈത/മുണ്ടക്കൈ നേർമ്മയിൽ ചീന്തിയെടുത്ത് ഒരു പരുവമാക്കി മെടഞ്ഞാണ് പായ നെയ്ത്ത്.!*
*ഒറ്റയ്ക്ക് ചെയ്യേണ്ട ജോലി..?*
*ഈന്തോല സംഘടിപ്പിച്ച് പായ നെയ്ത് വിൽപ്പന നടത്തുന്നതടക്കം ഒരാൾ തന്നെ.*
ശ്രമകരമായ ജോലി..?
എന്നാലോ മെനക്കെടുന്നതിന് തുല്യ
വരുമാനവുമില്ല.!
മുമ്പൊക്കെ ആഴ്ച
ചന്തയിലോ.. ഉത്സവപ്പറമ്പുകളിലോ ആണ് പായ കിട്ടുന്ന സ്ഥലം..!
പിന്നെയത് കയർ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിലും കിട്ടാൻ തുടങ്ങി..!
അടുത്ത കാലം വരെ പിഞ്ചു കുട്ടികളെ കുളിപ്പിക്കുന്നതിന് മുൻപ് എണ്ണ തേപ്പിക്കുന്നത് ഇത്തരം പായയിൽ കിടത്തിയാണ്.!
അമ്മൂമ്മമാരാണ് അതിന് മുന്നിട്ടിറങ്ങുക..!
നീരാറ്റിയ വെളിച്ചെണ്ണ കൊണ്ട് സന്ധികളിലും മേലാസകലവും
ഉഴിയും..!
കമിഴ്ത്തി കിടത്തിയും ഇതേ പ്രകൃയ തുടരും.?
പിന്നീടാണ് കഴുങ്ങിൻ പാളയിൽ കിടത്തി വിസ്തരിച്ചുള്ള കുളി.!
തൊട്ടാൽ പൊള്ളുന്ന ചൂടുവെള്ളമാണ് കുളിക്കാൻ എടുക്കുന്നത്.?
കുളിയൊക്കെ കഴിഞ്ഞാൽ
സുഖമായൊരു ഉറക്കം.!
തണുപ്പൊന്നും ഏശാത്ത ഇതേ പായയിൽ തന്നെ.!
തുണികൊണ്ടുള്ള തെരിയ” തലയിൽ വച്ച്
മൂടിപ്പുതച്ച് ഒരു ഉറക്കം.!(തെരിയ തലയ്ക്കടിയിൽ വെക്കുന്നത്.. തലയ്ക്ക് നല്ല രൂപഭംഗി “വരാൻ/ ചട്ടിത്തല വരാതിരിക്കാൻ )
കുട്ടിപ്പായയുടെ കാര്യം പറഞ്ഞ് എവിടയോ എത്തിപ്പോയി.!
കൂട്ടുകുടുംബത്തിൽ ജീവിച്ചതിനാൽ ഒരുപാട് കുട്ടികളുടെ ശൈശവ കാലം നേരിൽ കാണാനും അവരെ ഒക്കെ ലാളിക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്.!
എന്നെക്കാൾ 5 വയസ്സ് കൂടുതൽ ഉണ്ട് എന്റെ മരുമകൾക്ക്.!
എന്നു പറഞ്ഞാൽ തന്നെ
കൂട്ടുകുടുംബത്തിന്റെ വലിപ്പം മനസ്സിലാകും.!
ഇപ്പോൾ പ്ലാസ്റ്റിക് പായ ഈ രംഗം കൈയ്യടക്കിയതിനാൽ കുട്ടിപ്പായ ആവശ്യക്കാരെ നോക്കി ഇരിക്കേണ്ട അവസ്ഥയിലാണ്.!
പായ നെയ്ത്തുകാരുടെ ദയനീയ അവസ്ഥയും കാണാതിരുന്നു കൂട..?
കുട്ടിപ്പായയെക്കുറിച്ച് കൂടുതൽ അറിയുന്നവർ കമന്റുമല്ലോ..?
കുട്ടിപ്പായ/തഴപ്പായ
