ഗണപതി നാരകം പൂജ ആവശ്യങ്ങൾക്കും ഔഷധത്തിനുമായി ഉപയോഗിക്കുന്നു.

റൂട്ടേസീ സസ്യ കുടുംബത്തിലെ ഒരു ജനുസാണ് സിട്രസ് അഥവാ നാരകം (Citrus). പല രൂപത്തിലും വർണ്ണത്തിലും രുചി ഭേദങ്ങളിലുമുള്ള നാരങ്ങ എന്ന ഫലം വിളയുന്ന ചെടികളെ പൊതുവായി നാരകം എന്നു വിളിക്കാം

ദഹനം കൂട്ടാനും കൃമിയെ നശിപ്പിക്കാനും ഇത് നല്ലതാണ്…സ്തന വീക്കത്തിന് ഇതിന്റെ വേര് അരച്ചു പുരട്ടിയാൽ മതി

വിത്ത് മുളപ്പിച്ചും കമ്പ് നട്ടും തൈക്കളുണ്ടാക്കാം.

വിവിധയിനം നാരകങ്ങൾ കേരളത്തിൽ കണ്ടുവരുന്നു. മധുരനാരകം, ചെറുനാരകം, വടുകപ്പുളി, ഒടിച്ചുകുത്തി നാരകം, ബബ്ലൂസ്, മുസംബി, കറിനാരകം എന്നിവയാണു് പ്രധാന ഇനങ്ങൾ.

കേരളത്തിലെ വീട്ടു വളപ്പുകളില്‍ കാണപ്പെട്ടിരുന്ന ഗണപതിനാരകം വിലപ്പെട്ടതായി
മാറുകയാണ്.

പല വിലപ്പെട്ട ഔഷധഘടകങ്ങളുടെയും ഉറവിടമാണിത്.

ഗണപതിനാരകത്തിന്റെ പഴങ്ങള്‍ നെടുകെ മുറിച്ച് ഉള്ളിലെ കാമ്പുമാറ്റി
ഉപ്പുലായനിയിലും പിന്നീട് പഞ്ചസാര സിറപ്പിലുമിട്ടു ണ്ടാക്കുന്ന ക്യാന്‍സി
ഫ്രൂട്ട്കേക്കിലും പുഡ്ഡിങ്ങിലുമൊക്കെ ചേരുവയായി ഉപയോഗിക്കുന്നു.

Heritage Wellness Hub