പൂക്കള്‍ വളരെ ചെറുതും മഞ്ഞനിറത്തിലുള്ളതും ബെല്‍ ആകൃതിയിലുള്ളതുമാണ്. പഴങ്ങളില്‍ ഒറ്റ വിത്ത് മാത്രമേ ഉണ്ടാകുകയുള്ളു. ഓവല്‍ ആകൃതിയില്‍ രണ്ടുവശവും അല്‍പം കൂര്‍ത്ത പോലുള്ള പഴങ്ങളാണ്. കട്ടികുറഞ്ഞ വിത്തുകളാണ്.

വൈറസ് മൂലമുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും കണ്ണ്, പല്ല് എന്നിവയെ ബാധിക്കുന്ന അസുഖങ്ങള്‍ അകറ്റാനും ചക്കരക്കൊല്ലി അടങ്ങിയ ഔഷധം ഉപയോഗിക്കാറുണ്ട്. അലര്‍ജിക്കെതിരെയും തടി കുറയ്ക്കാനും ചുമ നിയന്ത്രിക്കാനും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നു.

നല്ല ചുവന്നതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് വളര്‍ത്താന്‍ അനുയോജ്യം. അല്ലെങ്കില്‍ കറുത്ത മണ്ണും ഉപയോഗിക്കാം. വെള്ളം കെട്ടിനില്‍ക്കാത്ത മണ്ണ് അത്യാവശ്യമാണ്.

Heritage Wellness Hub