തീനാളങ്ങള്‍ പോലുള്ള പൂക്കള്‍ ചൂടി നില്‍ക്കുന്ന ഈ ഗ്രീഷ്മസുന്ദരി കേരളത്തിലെ വനങ്ങളിലെ വശ്യമായ വേനല്‍ക്കാഴ്ചയാണ് …
പ്രകൃതിയിലെ വിസ്മയങ്ങളിലൊന്നാണ് ഈ വിശിഷ്ട വൃക്ഷം
അപൂര്‍വമായി വഴിയോരങ്ങളിലും ഇവയെ കാണാനാകും…..
മലയാളത്തില്‍ പ്ലാശ്, ചമത തുടങ്ങിയ പേരുകളില്‍ ഇതറിയപ്പെടുന്നു……

ഇതിന്റെ പൂക്കള്‍ക്കും ഇലകള്‍ക്കും പട്ടയ്ക്കുമൊക്കെ അണുനാശകശേഷിയുണ്ടെന്ന്
പഠനങ്ങള്‍ തെളിയിക്കുന്നു. ഇവയില്‍ നിന്നും വേര്‍തിരിച്ച ഘടകങ്ങള്‍ക്ക് രക്തവാതം,
വയറുകടി, പ്രമേഹം, കൃമിരോഗം എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കാനാകുമെന്നും
കണ്ടെത്തിയിട്ടുണ്ട്.

ഒട്ടേറെ കാവ്യ ങ്ങളിലും പ്ലാശിനെക്കുറിച്ചുള്ള വിവരണം കാണാം. ജയദേവകവി
ഗീതഗോവിന്ദം എന്ന കാവ്യത്തില്‍ കാമദേവന്റെ നഖങ്ങളോടാണ് പ്ലാശിന്‍പൂക്കളെ
ഉപമിച്ചിട്ടുള്ളത്. ഇതിന്റെ പൂക്കളില്‍ നിന്ന് ഉണ്ടാക്കുന്ന വര്‍ണകം വസ്ത്രങ്ങള്‍
നിറം പിടിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു.

Heritage Wellness Hub