മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ് ചിറ്റമൃത്…
രാസായന ഔഷധമായി ഉപയോഗിക്കുന്ന ഇത് രോഗങ്ങളെ അകറ്റുകയും മരണത്തെഇല്ലാതാക്കുകയും ചെയ്യും എന്നാണ് ആയുർവേദം പറയുന്നത്.
ചിറ്റമൃതിന്റെ തണ്ടിനാണ് ഔഷധ ഗുണങ്ങൾ ഏറെയും… വേരും ഔഷധമായി ഉപയോഗിക്കുന്നു.
ചിറ്റമൃതിന് സംസ്കൃതത്തിൽ ഗുഡൂചി , അമൃതവള്ളി എന്നും പേരുണ്ട്.
ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം….
ഡെങ്കി പ്പനി, സ്വൈൻ ഫ്ലൂ, മലേറിയ മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ ആന്റിപൈറൈറ്റിക് ആയ ചി റ്റമൃതിനു കഴിയും. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ശരീരത്തിൽ നിന്നു വിഷാംശം നീക്കി രക്തം ശുദ്ധിയാക്കുന്നു. രോഗകാരികളായ ബാക്ടീ രിയകളെ പ്രതിരോധിക്കുന്നു. കരൾ രോഗവും മൂത്ര നാളിയിലെ അണുബാധയും തടയുന്നു. വന്ധ്യതാചി കി ത്സയിലും ഇത് ഉപയോഗിക്കുന്നു. ദഹനം സുഗമമാക്കുന്നു.
അരഗ്രാം ചിറ്റമൃത് പൊടിച്ചത് നെല്ലിക്കയോ ശര്‍ക്കരയോ ചേർത്ത് കഴിക്കുന്നത് മലബന്ധം അകറ്റും.
ടൈപ്പ് 2 പ്രമേഹചികിത്സയ്ക്ക് ചിറ്റമൃത് ഉപയോഗിക്കുന്നു. ഇത് ഒരു ഹൈപ്പോഗ്ലൈസെമിക്ഏജന്റ്ആയി പ്രവർത്തിക്കുന്നു.
Heritage Wellness Hub