ചീര പലതരമുണ്ട്
അതിൽ പലതും നമ്മൾ പരിചയപെട്ടു…
ഇന്നത്തെ താരം ചുവന്ന ചീരയാണ്
നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒന്നായിരുന്നു പണ്ടുകാലത് ചീര.. ഇപ്പോളത്തെ തലമുറക്ക് ചീരയെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ട ആവശ്യകതയുള്ളതുകൊണ്ടാണ് നമ്മൾ ചീരയെ തന്നെ ഇവിടെ തെരഞ്ഞെടുക്കുന്നത്..
ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്ന ഒന്നാണ് ചുവന്നചീര…..
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും എങ്ങനെയെല്ലാം നമ്മുടെ ആഹാരത്തിൽ ചീര ഉൾപെടുത്താൻസാധിക്കുമെന്ന്നോക്കാം..
വിറ്റാമിനുകളും ധാതുക്കളും
ശക്തമായ ആന്റിഓക്സിഡന്റുകളും ചീരയില്‍
അടങ്ങിയിട്ടുണ്ട്. ഇലക്കറികളിലെ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം മാത്രമേയുള്ളു അത് നമ്മുടെ ചീര തന്നെയാണ്..
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പി ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും, ക്യാന്‍സര്‍ പോലുള്ള
അസ്വസ്ഥതകളെ തടയുന്നതിനും ചീര വലിയ പങ്കു വഹിക്കുന്നു …ചീരതണ്ട് തേങ്ങയരച്ച കൂട്ടാൻ വളരെ സ്വാദിഷ്ടമാണ്…സാമ്പാർ ,
അവിയൽ എന്നിവയിലും ചീര ഉൾപെടുത്താറുണ്ട്..
Heritage Wellness Hub