ചെത്തിപ്പൂവ് അഥവാ തെച്ചിപ്പൂവ്……
സംസ്കൃതത്തിൽ രക്തലാ, പാടലി, പാരന്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു.പുരാതന കാലം മുതൽക്കേ ആരാധനാലയങ്ങളിൽ ഉപയോഗിച്ച് വരുന്ന ഒരു പൂവാണ് ചെത്തി.

ദേവി ദേവന്മാർക്ക് പ്രിയപ്പെട്ടതായത് കൊണ്ട് തന്നെ ഇവ പൂജാചെയ്യാനും,മാലകെട്ടാനും ഉപയോഗിക്കുന്നു
ഇതിൻ്റെ ഔഷധ ഗുണങ്ങൾ നിരവധിയാണ്.
എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ആയുർവേദത്തിൽ കൺകണ്ട ഔഷധമാണ് തെച്ചിപ്പൂവ്.
വിട്ടുമാറാത്ത വ്രണങ്ങൾക്ക് തെച്ചിപ്പൂവ് ചതച്ച് എണ്ണകാച്ചി പുരട്ടുന്ന രീതി പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു. ബാല്യകാലങ്ങളിൽ അത് കുടിക്കാത്ത വ്യക്തികൾ തന്നെയില്ല.
ഇനി ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പറയാം…..
ചെത്തിപ്പൂവ് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് അതിന്റെ നാലിലൊന്നായി വറ്റിച്ച്,
ആർത്തവ ദിനങ്ങളിൽ രണ്ട് നേരം, മൂന്നുദിവസം തുടർച്ചയായി കുടിച്ചാൽ
ആർത്തവസംബന്ധമായ വേദനയിൽ നിന്നും മോചനം കിട്ടും.
എൻഡോമെട്രിയത്തിന്റെ
സങ്കോച വികാസങ്ങളെ തെച്ചുപൂവിന് സ്വാധീനിക്കാൻ കഴിയും!
ഫൈബ്രോയിഡുകൾ ,
സിസ്റ്റുകൾ, മുതലായ രോഗാവസ്ഥകൾക്ക്
തെച്ചിപ്പൂവ് നല്ലൊരു ഔഷധമാണ്. യൂട്രസ് മസിലുകളുടെ ബലഹീനതയ്ക്കും തെച്ചിപ്പൂവ് ഔഷധമായിട്ടുള്ള മരുന്നാണ് ഉപയോഗിക്കുക.
ചെത്തിപ്പൂവ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് തണുത്ത ശേഷം കുളിച്ചാൽ
ശരീരം വേദന കുറയും.
ചെത്തിയുടെ വേര്, പനിക്കൂർക്ക, തുളസി എന്നിവ ആവിയിൽ വേവിച്ച് പിഴിഞ്ഞു നീരെ ടുത്ത് കുടിച്ചാൽ പനിയും കഫക്കെട്ടും മാറും.
ചെത്തിപ്പൂവ് ചതിച്ചിട്ട വെള്ളം കുടിക്കുന്നത് വയറിളക്കം ശമിക്കാൻ നല്ലതാണ്. പ്രമേഹ രോഗികളും ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്.
ചർമ്മ രോഗങ്ങൾക്ക് കൈകൊണ്ട ഔഷധമാണ് ചെത്തി. അലർജി പോലുള്ള രോഗങ്ങൾക്ക് ചെത്തിപ്പൂവ് വെളിച്ചെണ്ണയിൽ ഇട്ട് ചൂടാക്കി ഉപയോഗിച്ചാൽ നല്ലതാണ്.
ചെത്തിപ്പൂവ്, വെറ്റില,
തുള്സി എന്നിവ കൂട്ടി ചതച്ച് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുന്നത് നല്ലതാണ്.
ചെത്തിപ്പൂവ്, കുരുമുളക്, കറിവേപ്പില,
തുളസി എന്നിവ വെളിച്ചെണ്ണയിൽ ചൂടാക്കി
ദിവസേന തലയിൽ
തേച്ച് കുളിച്ചാൽ തലനീരിറക്കം പമ്പ കടക്കും.
കിഡ്നി സ്റ്റോൺ
കാരണമുണ്ടാകുന്ന
വേദനക്ക് ഇതിന്റെ കുരു ഉണക്കിപ്പൊടിച്ചു
വെള്ളത്തിൽ കലക്കി
കുടിക്കുന്നത് ഉത്തമ
മരുന്നാണ്.
അനാൾജിക് ഗുണങ്ങളുള്ള ചെത്തിപ്പൂവ്
നല്ലൊരു വേദനസംഹാരിയാണ്.
സന്ധിവേദന, ആന്തരിക രക്തസ്രാവ്വം,
ഹേമറേജ് എന്നിവ
സുഖപ്പെടുത്താൻ കഴിവുണ്ട്…..
രക്തശുദ്ധീകരണം,
വയറ്റിൽ വേദന, വയർവേദന എന്നിവ
മാറ്റാനും തെച്ചിപ്പൂവിന് കഴിവുണ്ട്.
തെച്ചി ചെടിയുടെ
വേര്, പൂവ്, കായ, തടി
എല്ലാം ഔഷധയോഗ്യമാണ്