നമുക്ക് ആരോഗ്യം നല്‍കുന്ന നാടന്‍ ചെടികള്‍ ഏറെയുണ്ട്.
ആരോഗ്യവും ഉന്മേഷവും നല്‍കുക മാത്രമല്ല, പല അസുഖങ്ങള്‍ക്കും ഇതേറെ പ്രധാനമാണ്.ഇത്തരത്തിലെ പ്രകൃതിദത്തമായ സസ്യങ്ങളില്‍ ഒന്നാണ് നറുനീണ്ടി അഥവാ നന്നാറി.
നറുനീണ്ടി സത്ത് സാധാരണ സര്‍ബത്തുകളിലും മറ്റും ചേര്‍ക്കാറുണ്ട്. ഇതിന്റെ കിഴങ്ങാണ് പ്രധാനമായും ഉപയോഗിയ്ക്കുന്നത്. ഔഷധ
ഗുണങ്ങള്‍ക്കൊപ്പം ഗന്ധമുള്ള ഒന്നു കൂടിയാണ് ഇത്. ധാരാളം വേരോടു കൂടിയ പടര്‍ന്നു വളരുന്ന, പുല്ലിനോട് സാമ്യമുള്ള ഇലകളുള്ള ഒന്നാണ് നന്നാറി. നന്നാറി ചേര്‍ത്തുള്ള സര്‍ബത്ത് ഏറെ പ്രസിദ്ധമാണ്. വെള്ളത്തിന് പ്രത്യേക രുചിയും തണുപ്പും നല്‍കി ഇത് ക്ഷീണം അകറ്റുന്ന ഒന്നാണ്.
ചര്‍മ രോഗങ്ങള്‍ക്ക് ഇതിന്റെ പ്രധാനപ്പെട്ട ഒരു ഗുണം പല ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ഇതെന്നതാണ്. പ്രത്യേകിച്ചും സോറിയായിസ്, എക്‌സീമ പോലെയുള്ള ചര്‍മ രോഗങ്ങള്‍ക്ക്. ഇതിലെ സാരോനിയനുകളാണ് ഇതിനു പ്രധാനമായും സഹായിക്കുന്നത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിയാണ് ഇതീ ഗുണം നല്‍കുന്നത്.
കുഷ്ഠം, ത്വക് രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ചേര്‍ന്നൊരു മരുന്നാണിത്.
Heritage Wellness Hub