ആയുർവേദത്തിൽ വളരെ പ്രാധാന്യം ഉള്ള ഒന്നാണ് നെല്ലിക്ക
നെല്ലിക്കയിൽ പോഷകങ്ങളും ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു എന്ന കാര്യം ഒട്ടുമിക്കവർക്കും അറിയാം.
പകർച്ചവ്യാധിയുടെ ഈ കാലത്ത് ആരോഗ്യത്തോടെ തുടരാൻ ഇത് നിങ്ങളെ സഹായിക്കുന്നു. നെല്ലിക്കയുടെ ചില ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം എന്ന് നോക്കാം…
ജലദോഷം ഒഴിവാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു…
ശരീരത്തിൽ അടങ്ങിയിരിക്കുന്ന ഫ്രീ റാഡിക്കലുകളെ ഒഴിവാക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
ഇത് ഹൃദയാരോഗ്യത്തിന്റെയും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും…
നെല്ലിക്ക ദഹന പ്രശ്നങ്ങൾ മാറാൻ വളരെ നല്ലതാണ്
നെല്ലിക്കയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്നു, അങ്ങനെ മലബന്ധ പ്രശ്നവും നെഞ്ചരിച്ചിലും സുഖപ്പെടുത്തുന്നു.
Heritage Wellness Hub