വനപ്രദേശങ്ങളിലും മണൽ-പാറ തീരപ്രദേശങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒരു ചെടിയാണ് നോനി(Noni). ഇന്ത്യൻ മൾബറി,ബീച്ച് മൾബറി, ചീസ്ഫ്രൂട്ട്, ഗ്രേറ്റ് മൊറിൻഡ എന്നിങ്ങനെ പേരുകളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇത് അറിയപ്പെടുന്നു. ഇതൊരു ഔഷധസസ്യവുമാണ്.
റുബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമാണിത്.ലവണാംശമുള്ള മണ്ണിലും വരൾച്ച പ്രദേശങ്ങളിലും ഇതിനു അതിജീവിക്കാനാവും. ഒമ്പത് മീറ്റർ നീളത്തിൽ വളരാൻ കഴിയുന്ന ഈ ചെടി നീണ്ടുവലിപ്പമുള്ളതും കടും പച്ചനിറത്തിലുള്ള തിളങ്ങുന്നതുമായ ഇലകളോടുകൂടിയവയാണ്.വിശപ്പിന്റെ ഫലം എന്ന് പലപ്പോഴും ഇതിനെ വിളിക്കുന്നു.
കേരളത്തിൽ കാസർകോടു ജില്ലയിൽ നോനി കൃഷിചെയ്യപ്പെടുന്നു. പുഴ-കടൽ തീരങ്ങളിലെ തെങ്ങിൻതോപ്പുകളിൽ ഇടവിളയായി ഈ ചെടി സമൃദ്ധമായി വളരുന്നു. ആറാംമാസം മുതൽ കായ്ച്ചുതുടങ്ങും. മൂന്നാം വർഷം മുതൽ നല്ല വിളവെടുപ്പ് ലഭിക്കും. 20 മുതൽ 40 വർഷം വരെ ചെടികൾക്ക് ആയുസ്സുണ്ട്. ഈ ഫലം പ്രാദേശികമായി മഞ്ചനാത്തി, കാക്കപ്പഴം തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നതു.
ജലദോഷം, പനി, പ്രമേഹം,ഉത്കണ്ഠ, ഉയർന്ന രക്തസമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്ക് നോനി പരമ്പരാഗതമായി ഉപയോഗിക്കുന്നു.
Heritage Wellness Hub