വെളളംകുടിയെന്നത് ആരോഗ്യത്തിന് പ്രധാനമാണ്. ഭക്ഷണം പോലെത്തന്നെ. പ്രത്യേകിച്ചും വേനലില്‍. വെളളം കുറഞ്ഞാല്‍ ശരീരത്തിന് വരുന്ന ദോഷങ്ങള്‍ പലതാണ്. നാം പൊതുവേ വെള്ളം തിളപ്പിച്ചാണ് കുടിയ്ക്കുക. വെളളത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ ഇത് പ്രധാനമാണ്. വെള്ളം തിളപ്പിയ്ക്കുമ്പോള്‍ പല തരം ചേരുവകളും മറ്റുമിട്ട് തിളപ്പിയ്ക്കുന്നത് പതിവാണ്.
ആരോഗ്യത്തിനൊപ്പം രുചി കൂടി ലഭിയ്ക്കാനാണിത്. പൊതുവേ വെള്ളം തിളപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ആയുര്‍വേദ ചേരുവകളുണ്ട്. ഇതിലൊന്നാണ് പതിമുഖം. ഇത് കുചന്ദനം, പതിമുഖം, ചപ്പങ്ങം തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. ഈ മരത്തിന്റെ കാതലാണ് ഉപയോഗിയ്ക്കുന്നത്. ചുവന്ന നിറത്തിലെ വെള്ളമാണ് ലഭിയ്ക്കുക. ഈ വെള്ളം വെറും വെള്ളം മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.
നല്ല ഉറക്കത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. സ്‌ട്രെസ് ,ഡിപ്രഷന്‍പോലുള്ള അവസ്ഥകള്‍ മറി കടക്കാനും പതിമുഖമിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്. ലിവര്‍ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്ക് ഉത്തമമാണ് ഇത്.ഇത് കിഡ്‌നി സ്റ്റോണ്‍ തടയാന്‍ ഏറെ നല്ലതാണ്.
Heritage Wellness Hub