നമ്മൾ കർഷകർക്ക് അറിയാം ചെടികൾക്ക് പ്രൈമറി ന്യൂട്രിയൻറ്സ് ആയNPK മാത്രം പോര കാൽഷ്യവും മഗ്നീഷ്യവും സൾഫറും എല്ലാം വേണം. കൂടാതെ വളരേ ചെറിയ അളവിലേ ആവശ്യമുള്ളൂ എങ്കിലും മൈക്രോ ന്യൂട്രിയൻറ്സ് ഇല്ലെങ്കിൽ വിളകളേയും വിളവിനേയും എത്ര ബാധിയ്ക്കുമെന്നും
ഉദാഹരണത്തിന് ഒരു വലിയ തെങ്ങിന് ഒരു വർഷം 50 grm ബോറോൺ ആണ് നമ്മൾ കൊടുക്കാറുള്ളത്.

ഇതേ പോലെ മനുഷ്യർക്കും അന്നജം മാത്രം പോരല്ലോ പ്രോട്ടീനുകളും വിറ്റാമിനുകളും വേണം .ഇക്കാലത്ത് പണക്കാരൻ്റെ വീട്ടിലെ കുട്ടികൾക്കാണ് വിളർച്ച അതായത് പോഷകക്കുറവ് ഉണ്ടാവുന്നത് ….കാരണം പയറു വർഗങ്ങളും ചേമ്പും ചേനയും കാച്ചിലും കൂർക്കിലും ഒന്നും ഇവർക്ക് ഇഷ്ട്ടമില്ല. പിന്നെ ഇലക്കറികളുടെ കാര്യം പറയാനുണ്ടോ?
വിറ്റാമിനുകളുടെ കലവറകളായ ഇലകൾ / ചീരകൾ ഏതൊക്കെയാണെന്ന് രക്ഷിതാക്കൾക്ക് പോലും ഇന്ന് വേണ്ടത്ര അറിവില്ല ….. പിന്നെയെങ്ങനെ കുട്ടികൾക്ക് കിട്ടും?

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ചീരകളും പിന്നെ വർഷ കാലത്ത് കളകളായി വളർന്നു വരുന്നവയിൽ ഇലക്കറികൾക്ക് എടുക്കുന്നവയുമായവയെ ഒന്ന് പരിചയപ്പെടാം
ഇതിൽ പലതും ഒരിക്കൽ നട്ടാൽ വർഷങ്ങളോളം ആയുസ്സുള്ളവയും കൂടിയാണ്…….

അഗത്തി ചീര
പൊന്നാരിവീരൻ ചീര
പൊന്നാങ്കണ്ണി ചീര
തഴുതാമ
തങ്കച്ചീര
സൗഹ്യദ ചീര
വേലിച്ചീര
ചീരച്ചേമ്പ്
മുരിങ്ങയില
സാമ്പാർ ചീര
കൊഴുപ്പച്ചീര
ചായ മൻസ
കോവൽ ഇല
മുത്തിൾ
വളളിച്ചീര പച്ച
വള്ളച്ചീര ചുവപ്പ്

പച്ചച്ചീര
ചുവന്ന ചീര
പട്ടു ചീര
വ്ളാത്താങ്കര ചീര
പാൽച്ചീര
സുന്ദരി ചീര
മയിൽപീലി ചീര
മുള്ളൻ ചീര
കുപ്പച്ചീര
രാജഗിരി ചീര പച്ച
രാജഗിരി ചീര ചുവപ്പ്
വയൽ ചീര
ഉലുവച്ചീര
പാലക്ചീര
കെയിൽ
ജർജീർ
രംഭയില
ലായപത്ത

വെളിച്ചേമ്പ്
തകര
കഞ്ഞിത്തൂവ
നെയ്ക്കുമ്പ
ചേനയില+ തണ്ട്
ബിലാത്തിചേമ്പ് തണ്ട്.
വാഴക്കൂമ്പില
പയർ ഇല
ബിറ്റ്റൂട്ട് ഇല
ഉള്ളിത്തണ്ട്
ക്വാളിഫ്ളവർ ഇല
മുള്ളങ്കി ഇല

ചുരുളി
കണ്ടവനെ കുത്തി തുടങ്ങി വനവാസികൾ ഉപയോഗിക്കുന്ന നിരവധി ഇലകൾ വേറേയും ഉണ്ട് .
എല്ലാവരും വീട്ടിൽ പരമാവധി ചീരകൾ നട്ടുപിടിപ്പിക്കുക ഭക്ഷണം വിറ്റാമിൻ സമ്പുഷ്ടമാക്കുക