നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് പർപ്പടകപ്പുല്ല്. ഇതിന് കുമ്മാട്ടിപ്പുല്ല് എന്ന് പറയാറുണ്ട്. ഇതിനെ കുമ്മാട്ടിപ്പുല്ല് എന്ന് വിളിക്കാനുള്ള കാരണം കുമ്മാട്ടികളിയിൽ ഈ പുല്ല് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. തൃശ്ശൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി. ഈ ദേശക്കാർ ഓണത്തോട് അനുബന്ധിച്ച് കുമ്മാട്ടിക്കളി ആഘോഷിക്കാറുണ്ട്. കുമ്മാട്ടി വേഷം കെട്ടുന്നത് പർപ്പടകപുല്ല് കൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് പർപ്പടകപ്പുല്ലിനെ കുമ്മാട്ടിപ്പുല്ല് എന്ന് അറിയപ്പെടുന്നത്. കുമ്മാട്ടി കളിയുടെ നിലനിൽപ്പുതന്നെ ഈ പുല്ലിനെ ആശ്രയിച്ചാണന്ന്‌ വേണമെങ്കിൽ പറയാം. വെയിലേറ്റാൽ കുമ്മാട്ടിപുല്ലിന് വളരെ നല്ല സുഗന്ധമണ്. ഈ പുല്ല് ശരീരത്തോട് ചേർത്തു കെട്ടുമ്പോൾ കൂടുതൽ ഓക്സിജൻ പ്രവഹിപ്പിക്കുകയും അതുമൂലം മണിക്കൂറുകളോളം ക്ഷീണിക്കാതെ കുമ്മാട്ടി കളിക്കാൻ ഈ പുല്ല് അവരെ സഹായിക്കും. അത്രയ്ക്കും ഔഷധഗുണമുള്ള ഒരു സസ്യമാണ് പർപ്പടകപ്പുല്ല്. നിലത്ത് പറ്റിച്ചേർന്ന് പടരുന്ന വളരുന്ന ഇവ വർഷത്തിൽ ഏകദേശം 20 സെന്റീമീറ്ററോളം വളരുന്നു. ഇത് സമൂലം ഔഷധയോഗ്യമാണ്. പർപ്പടകപ്പുല്ലിന്റെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

എല്ലാതരം പനികൾക്കും
പർപ്പടകപ്പുല്ല് സമൂലം കഷായം വെച്ച് നാലിലൊന്നായി വറ്റിച്ച് 30 മില്ലി വീതം ദിവസം മൂന്ന് നേരം കഴിക്കുന്നത് എല്ലാത്തരം പനി കൾക്കും വളരെ ഫലപ്രദമാണ്

ആർത്തവ ക്രമക്കേടിന്
പർപ്പടകപ്പുല്ല് അരച്ച് നെല്ലിക്കാ വലുപ്പത്തിൽ ഉരുട്ടി രാത്രിയിൽ കിടക്കുന്നതിനു മുൻപ് കഴിക്കുന്നത് ആർത്തവം ക്രമമായി ഉണ്ടാകാൻ സഹായിക്കും
മഞ്ഞപ്പിത്തത്തിന്
പർപ്പടകപ്പുല്ല് സമൂലം എടുത്ത് അതിന്റെ എട്ടിരട്ടി വെള്ളത്തിൽ കഷായം വെച്ച് നാലിലൊന്നായി വറ്റിച്ച് 30 മില്ലി വീതം ദിവസം മൂന്ന് നേരം കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് വളരെ ഫലപ്രദമാണ്
പർപ്പടകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അല്പം തേനും ചേർത്ത് രാവിലെയും വൈകിട്ടും കഴിക്കുന്നതും മഞ്ഞപ്പിത്തത്തിന് വളരെ ഫലപ്രദമാണ്

ചൊറി കരപ്പൻ മുതലായവയ്ക്ക്
പർപ്പടകപുല്ലും പച്ചമഞ്ഞളും സമം എടുത്ത് അരച്ച് വെളിച്ചെണ്ണ ചേർത്ത് കാച്ചി തേച്ചാൽ കരപ്പൻ, ചൊറി, ചിരങ്ങ് എന്നിവ മാറും