ബിപി കുറയ്ക്കാനും, കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍…. എങ്കില്‍ ഇവയ്ക്ക് രണ്ടിനും പരിഹാരം ക്യാരറ്റ് ജ്യൂസിലുണ്ട്. ക്യാരറ്റ് വെറുതെ കഴിയ്ക്കുന്നവരും ധാരാളമാണ്. പക്ഷെ, അവ നന്നായി ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍ അതില്‍ അടങ്ങിയിരിക്കുന്ന സെല്ലുലോസ് ഇല്ലാതാക്കാന്‍ ശരീരത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടും. അതുകൊണ്ട് തന്നെ, ക്യാരറ്റ് ജ്യൂസാക്കി കുടിക്കുന്നതാണ് കൂടുതല്‍ ഉചിതം.

ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നമ്മുടെ ഹൃദയം, തലച്ചോറ്, കരള്‍ തുടങ്ങിയവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം സഹായകരമാണ്. ക്യാരറ്റില്‍ അടങ്ങിയിട്ടുള്ള കരോട്ടിനോയിഡുകള്‍ മാക്യുലര്‍ ഡീജനറേഷന്‍ തടയുന്നതിനും, കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ പ്രമേഹരോഗികള്‍ക്ക് ഫലപ്രദമാണ്.

നമ്മുടെ കരള്‍ വൃത്തിയാക്കുന്ന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാന്‍ ഇവയ്ക്ക് കഴിയും. അതുവഴി മഞ്ഞപ്പിത്തം, മലേറിയ, ഡെങ്കിപ്പനി എന്നിവ തടയാനും സാധിക്കുന്നു