ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്. ഒട്ടേറെ ഗുണങ്ങള്‍ ഇത്തരം കിഴങ്ങ് വര്‍ഗങ്ങള്‍ തരും എന്നത് കേട്ടറിവാണ്. എന്നാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും.. ധാരാളം മിനറല്‍സും, വൈറ്റമിന്‍സും, ഫൈബറും, ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയിട്ടുണ്ട് മധുരക്കിഴങ്ങില്‍.

കൊളസ്‌ട്രോളുകാര്‍ അടുക്കളയില്‍ ശ്രദ്ധിക്കേണ്ടത്

ഇനിയെങ്കിലും മധുരക്കിഴങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കാം. വളരെ വില കുറച്ചും നിങ്ങളുടെ തോട്ടത്തില്‍ നിന്നു തന്നെ വളര്‍ത്തിയെടുക്കാവുന്നതുമായ പച്ചക്കറിയാണ് മധുരക്കിഴങ്ങ്. ഈ കിഴങ്ങ് കൊണ്ട് പല വിഭവങ്ങളും നിങ്ങള്‍ക്ക് ഉണ്ടാക്കാനും സാധിക്കും.

ആരോഗ്യകരമായ പല ഗുണങ്ങളും മധുരക്കിഴങ്ങ് നല്‍കും. നിങ്ങളുടെ ഡയറ്റില്‍ മധുരക്കിഴങ്ങ് ഉള്‍പ്പെടുത്തണമെന്ന് പരയുന്നതിന്റെ കാരണങ്ങള്‍ നോക്കാം..

പ്രതിരോധപ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നു
പ്രതിരോധപ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നു
ഇതിലടങ്ങിയിരിക്കുന്ന അയേണ്‍ വെളുത്ത രക്തകോശം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് സ്‌ട്രെസ്സ് കുറയ്ക്കുകയും പ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ശക്തി:-
ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഡി നിങ്ങളുടെ ശരീരത്തിന് ശക്തി നല്‍കുന്നു. മസിലുകള്‍ക്കും എല്ലുകള്‍ക്കും നല്ല ഉറപ്പും നല്‍കുന്നു.

ദഹന പ്രക്രിയ:-
ഫൈബറിന്റെയും മെഗ്നീഷ്യത്തിന്റെയും ഒത്തുച്ചേരല്‍ വയറ്റിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. വയറിളക്കം, വയറുവേദന, അസിഡിറ്റി എന്നിവയെ ഒക്കെ ശമിപ്പിക്കുന്നു. ഇത് ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുന്നു.

ഹൃദയത്തിന്റെ ആരോഗ്യം:-
മധുരക്കിഴങ്ങ് കഴിച്ച് ഹൃദയത്തെ ആരോഗ്യത്തോടുകൂടി സംരക്ഷിച്ചു നിര്‍ത്താം. പൊട്ടാസ്യം, വൈറ്റമിന്‍ ബി-6 എന്നിവ ഹൃദയാഘാതം, സ്‌ട്രോക്ക് എന്നീ മാരകരോഗങ്ങളെ തടഞ്ഞുനിര്‍ത്തുന്നു.

ശ്വാസകോശ പ്രശ്‌നം
മധുരക്കിഴങ്ങില്‍ കൂടിയ തോതില്‍ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് നെഞ്ചിനുണ്ടാകുന്ന എരിച്ചല്‍, ആസ്തമ, ശ്വാസനാളരോഗം എന്നിവ ഇല്ലാതാക്കും.

സന്ധിവാതം:-
ആര്‍ത്രൈറ്റീസ് പോലുള്ള രോഗങ്ങള്‍ക്കും മികച്ച മരുന്നാണ് മധുരക്കിഴങ്ങ്. ഇത് ശരീരത്തിനാവശ്യമില്ലാത്ത റാഡിക്കലുകളെ ഇല്ലാതാക്കുന്നു.

മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റ്‌സ് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ വിവിധതരം ക്യാന്‍സറുകളെ പ്രതിരോധിക്കുന്നു. കിഡ്‌നി, കോളന്‍ ക്യാന്‍സര്‍, ഇന്റസ്‌റ്റൈന്‍, പ്രോസ്‌റ്റേറ്റ് എന്നിവയൊക്കെ വരാതെ കാത്തുസൂക്ഷിക്കും.

കണ്ണിനുണ്ടാകുന്ന കേടുപാടുകള്‍ അകറ്റാനും മധുരക്കിഴങ്ങ് സഹായകമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മധുരക്കിഴങ്ങ് കഴിക്കാം. ഇത് പെട്ടെന്ന് ബ്ലഡ് ഷുഗറിന്റെ അളവ് കൂടുന്നത് തടയും.

മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദനകളും ചുളിവുകളും ഇല്ലാതാക്കാന്‍ മധുരക്കിഴങ്ങിന് കഴിയും.

സ്‌ട്രെസ്സ്:-
സ്‌ട്രെസ്സ് അനുഭവിക്കുന്നവര്‍ മധുരക്കിഴങ്ങ് കഴിക്കുക. നല്ല ആശ്വാസം കിട്ടും. രക്തത്തില്‍ പോട്ടാസ്യവും മെഗ്നീഷ്യവും എത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. ഇത് ഹൃദയമിടിപ്പ് സാധാരണ നിലയില്‍ ആക്കി നിര്‍ത്തുകയും സ്‌ട്രെസ്സിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

നല്ല ഉറക്കം:-
പൊട്ടസ്യവും പ്രോട്ടീനും അടങ്ങിയ മധുരക്കിഴങ്ങ് മസിലുകള്‍ക്ക് റിലാക്‌സ് നല്‍കുന്നു. നിങ്ങള്‍ക്ക് നല്ല ഉറക്കവും കിട്ടും.

ഇനങ്ങൾ:-
ഭദ്രകാളിച്ചുവല, കോട്ടയം ചുവല, ചിന്നവെള്ള, ചക്കരവള്ളി, ആനക്കൊമ്പൻ തുടങ്ങിയവ നാടൻ ഇനങ്ങളാണ്. എച്ച്-1, എച്ച്-42, ശ്രീ നന്ദിനി, ശ്രീവർദ്ധിനി, ശ്രീ രത്ന
ശ്രീഭദ്ര, കാഞ്ഞാങ്ങാട്, ശ്രീ അരുൺ, ശ്രീ വരുൺ, ശ്രീ കനക എന്നിവ അത്യുത്പാദനശേഷിയുള്ള പുതിയ ഇനങ്ങളാണ്‌.

*മധുരക്കിഴങ്ങിന് ഇല ഭക്ഷ്യയോഗ്യമാണോ?

ഭക്ഷ്യയോഗ്യമാണ്

മസാലക്കറി
താളിച്ചകറി
തോരൻ