മണ്ണിനോട് പറ്റിപ്പിടിച്ച് വളരുന്ന ഒരു ഔഷധ സസ്യമാണ് മൂവില. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ഏറ്റവും ഉത്തമം. 60 സെൻറീമീറ്റർ ഉയരത്തിൽ വളരുന്ന ഇവയുടെ ഒരു തണ്ടിൽ മൂന്ന് ഇലകൾ മാത്രമേ കാണൂ. അതുകൊണ്ടാണ് ഇവയ്ക്ക് മൂവില എന്ന പേര് കൈവന്നത്.

ചിത്ര പർണി, ശലപർണി തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് മൂവില ഒരു പരിഹാരമാർഗമാണ് കാരണം ഇതിലടങ്ങിയിരിക്കുന്ന
ബെർബെറിൻ എന്ന രാസവസ്തുവാണ്.

ഇന്ന് പല രാജ്യങ്ങളിലും സപ്ലിമെന്റ് രൂപത്തിൽ ബെർബെറിൻ ഹൃദ്രോഗങ്ങൾക്ക് എതിരെയുള്ള മരുന്ന് എന്ന നിലയിൽ നൽകുന്നു.
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും മൂവില സേവിക്കുന്നത് ഉത്തമമാണ്.

പനിക്ക് കഷായം എന്ന രീതിയിൽ മൂന്നുനേരം ഇവ സേവിക്കുന്നത് ഗുണകരമാണ്.

ചതവ്, ഉളുക്ക് എന്നിവ പെട്ടെന്ന് ഭേദമാക്കുവാൻ മൂവില അരച്ച് കെട്ടിയാൽ മതി.

Heritage Wellness Hub