25 അടിയോളം ഉയരത്തിൽ വരെ വളരുന്ന വൃക്ഷമാണ് ലക്ഷമി തരു…. പാരസൈറ്റ് ട്രീ എണ്ണ വൃക്ഷം , സ്വർഗീയ വൃക്ഷം എന്നറിയപ്പെടുന്ന ഇവയുടെ ജന്മ ദേശം അമേരിക്കയാണ് . ഈ വൃക്ഷത്തിന്റെ ഇലകൾ, കായകൾ, പഴങ്ങൾ ,തടി ,വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ് .

ഇതിന്റെ വിത്തിൽ
65 % എണ്ണയുണ്ട് ഈ എണ്ണയിൽ കൊഴുപ്പു കുറവായതുകൊണ്ട് പാചക എണ്ണയാക്കി ഉപയോഗിക്കാൻ വളരേ നല്ലതാണ്

കീമോ തെറാപ്പിക്ക് വിധേയരായ കാൻസർ രോഗികൾക്ക് പാർശ്വഫലങ്ങൾ കുറക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനും ലക്ഷ്മി തരുവിന്റെ ഇലകൾ ചേർത്തുള്ള കഷായം സഹായിക്കുമെന്ന് റിപ്പോർട്ടുകളാണ് ലക്ഷ്മി തരുവിനു കേരളത്തിൽ വൻ പ്രചാരം നേടിക്കൊടുത്തത്…..

ഇതിന്റെ ഇലയിലും തൊലിയിലും കാണപ്പെടുന്ന സൈമ റൂബിൻ എന്ന രാസപദാർത്ഥം വിര , വയറിളക്കം , അൾസർ , മലേറിയ , ഉദരരോഗങ്ങൾ എന്നിവക്കെതിരെ ഫലപ്രദമായ ഒരു ഔഷധമാണ് ..

വലിയ ചിലവുകളില്ലാതെ നട്ടുവളർത്താവുന്ന ഒരു നല്ല വൃക്ഷമാണ് ലക്ഷ്മി തരു ..പുതിയ തലമുറയെ ഔഷധ വൃക്ഷങ്ങളെ പരിചയപെടുത്തി കൊടുക്കേണ്ട ആവശ്യകത ഏറി വരുകയാണ് ..അന്യം നിന്നുപോകുന്ന നമ്മുടെ പാരമ്പര്യ ഔഷധ വൃക്ഷങ്ങളെയും മൂല്യങ്ങളെയും തിരിച്ചു കൊണ്ടുവരാൻ പുതിയ തലമുറക്കാവട്ടെ…..