വംശനാശ ഭീഷണി നേരിടുന്ന ഒരു ഔഷധ മരമാണ് വേങ്ങ

വേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്. അഗ്നിവേശൻ കാലം മുതൽക്കേ ആയുർവേദത്തിൽ വേങ്ങ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട് . രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിന് വേങ്ങയിലെ രാസപദാർത്ഥങ്ങൾക്ക് സാധിക്കും. രക്തത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും വേങ്ങയിലടങ്ങിയ ഘടകങ്ങൾക്ക് സാധിക്കും. അണുനാശക ശക്തിയും വേങ്ങയ്ക്കുണ്ട്.

നല്ല ചുവപ്പ് നിറമുള്ള വേങ്ങ തടിക്ക് ഉറപ്പ് കൂടുതലാണ്. മഞ്ഞ നിറത്തിൽ കുലകുലകളായിട്ടാണ് വേങ്ങയുടെ പൂക്കൾ.ഈ പൂക്കൾക്ക് നല്ല സുഗന്ധമാണ് .
ഇതിന്റെ പൂവ്, കാതൽ തൊലി കറ എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗങ്ങൾ

Heritage Wellness Hub