ഔഷധ സസ്യങ്ങളുടെ റാണി എന്നാണ് ശതാവരി അറിയപ്പെടുന്നത്.
ആയുർവേദ ഗ്രന്ഥങ്ങളിൽ പണ്ടുമുതൽക്കേ ശതാവരി എന്ന ഔഷധസസ്യത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. ഏതൊരു വ്യക്തിയുടെയും ആരോഗ്യത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയെല്ലാം അസാധ്യമായ അളവിൽ അടങ്ങിയിട്ടുണ്ട് ഇതിൽ.
പലവിധ രോഗങ്ങളുടെ ചികിത്സയ്ക്ക് സഹായിക്കുന്ന ശതാവരിച്ചെടി അവശ്യ സംയുക്തങ്ങളുടെ സമ്പന്ന ഉറവിടമാണ്.
അവിശ്വസനീയമായ പോഷക ഗുണങ്ങളെല്ലാം ഒത്തുചേർന്ന ഒരു ഔഷധ സസ്യമാണ് ശതാവരി.
മലബന്ധം, നെഞ്ചെരിച്ചിൽ, പ്രമേഹം, അൾസർ, മൂത്രനാളിയിലെ അണുബാധ, ശ്വാസകോശ സംബന്ധമായ തകരാറുകൾ, ഉത്കണ്ഠ, സമ്മർദ്ദം, ദഹന സംബന്ധമായ തകരാറുകൾ, മാനസികാവസ്ഥ, ഫെർട്ടിലിറ്റി പ്രശ്നങ്ങൾ തുടങ്ങിയ ഏതൊരു ആരോഗ്യ പ്രശ്നത്തിനും ഇത് അതിശയകരമാം വിധം സഹായമരുളുന്നു. സ്ത്രീകളിലെ ഹോർമോൺ അസന്തുലിതാവസ്ഥകൾ പരിഹരിക്കുന്നതിനും സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം നിലനിർത്തുന്നതിനുമായി പണ്ടുമുതൽക്കേ ആയുർവേദത്തിൽ പ്രാഥമികമായി ഉപയോഗിച്ചു പോരുന്നുണ്ട്.
Heritage Wellness Hub