ഉരുളൻ കിഴങ്ങ് പോലെ
സ്വാദിഷ്ടവും
പോഷകസമ്പുഷ്ടവുമാണ്.
ഗരം മസാല ചേർത്ത്
തേങ്ങ വറുത്തരച്ച
ഇതിന്റെ കറി
സവിശേഷമാണ്
സസ്യാഹാരികൾക്കും
ഇക്കറി പ്രിയമാണ്
എന്റെ നാടായ
ചേർത്തല കരപ്പുറം
ദേശങ്ങളിൽ
അടതാപ്പ്
മേക്കാച്ചിൽ
മേക്കിഴങ്ങ്
ആകാശ വള്ളിക്കിഴങ്ങ്
എന്നിങ്ങനെ പല പേരിൽ
ഇതു വിളയുന്നു.
ഇറച്ചിക്കറികളിൽ
കഷ്ണം ആയും
ചേക്കാറുണ്ട്
ഉരുളൻ കിഴങ്ങ്
ഭൂകാണ്ഡം ആണ്
മണ്ണിനടിയിൽ വളരുന്നു.
ഇത്
അന്തരീക്ഷത്തിൽ
വള്ളികളിൽ രൂപപ്പെടുന്നു.
രുചിയിൽ
നേർത്ത
ഒരു സാമ്യം
ഉരുളൻ കിഴങ്ങിനോട് ഉണ്ട്
എന്നു മാത്രം
നാട്ടുരുളൻ കിഴങ്ങ്
എന്ന്
ആദ്യമായി കേൾക്കുന്നു