മഞ്ഞളിന്റെ മുറിവുണക്കാനുള്ള കഴിവിന് പേറ്റൻ്റ് നേടിയത് അമേരിക്കൻ കമ്പനിയാണ് . പിന്നീട് സി എസ് ഐ ആർ വലിയ നിയമയുദ്ധം നടത്തി അത് ക്യാൻസൽ ചെയ്യിച്ചു. മാർക്കറ്റിൽ കിട്ടുന്ന മഞ്ഞൾപ്പൊടിയിൽ മഞ്ഞളിൻ്റെ അംശം കുറവാണ് എന്ന തിരിച്ചറിവ് ഇപ്പോൾ പലർക്കുമുണ്ട്. അതുകൊണ്ടുതന്നെ പലരും അത്യാവശ്യം വേണ്ടുന്ന മഞ്ഞൾ വീട്ടിൽ വളർത്തുകയോ, വാങ്ങി പൊടിക്കുകയോ ചെയ്യുന്നു. എന്നാൽ കസ്തൂരിമഞ്ഞളിൻ്റെ സ്ഥിതി ഇതിലും ദയനീയമാണ്.
അങ്ങാടി കടകളിൽ കിട്ടുന്ന കടും നിറമുള്ള കസ്തൂരി മഞ്ഞൾ യഥാർത്ഥത്തിൽ കസ്തൂരി മഞ്ഞളല്ല എന്ന് കേരള സർവ്വകലാശാലയിലെ Plantation crops & Spices വിഭാഗം ഹെഡ് ആയിരുന്ന B K ജയചന്ദ്രനും വിദ്യാർത്ഥികളും , നടത്തിയ മാർക്കറ്റ് പഠനത്തിലാണ് ത്വക്കിന് മിനുസവും ആരോഗ്യവും നൽകാൻ പാലിലും റോസ് വാട്ടറിലും ഒക്കെ ചേർത്ത് ഉപയോഗിക്കുന്ന കസ്തൂരിമഞ്ഞൾ ത്വക്കിന് സുഖം പകരുന്നതിനു പകരം പുകച്ചിൽ അനുഭവപ്പെടുന്നു എന്ന പരാതിയെ തുടർന്ന് മാർക്കറ്റ് സ്റ്റഡി നടത്തിയത്. ഇതിൻ്റെ DNA പഠനം നടത്തിയപ്പോഴാ കടകളിൽ ലഭിക്കുന്ന മുക്കാൽപങ്കും കസ്തൂരി മഞ്ഞൾ അഥവാ കാട്ടു മഞ്ഞളല്ലെന്നും ( കുർക്കുമ അരോമാറ്റിക്ക) ഇത് മഞ്ഞക്കൂവ (കുർകുമ സെഡോറിയ) ആണെന്നും മനസിലായത്. ഒന്നര പതിറ്റാണ്ടോളം നീണ്ട ഗവേഷണം Dr.ജയചന്ദ്രൻ ഈ രംഗത്ത് നടത്തുകയുണ്ടായി. കടുത്ത നിറമുള്ള മഞ്ഞക്കൂവയെ പലരും കസ്തൂരി മഞ്ഞളായി തെറ്റിദ്ധരിക്കുന്നു. എന്നാൽ യഥാർത്ഥ കസ്തൂരി മഞ്ഞളിൻ്റെ നിറം ക്രീം ആണ്. കർപ്പൂര ഗന്ധമാണിതിന്.ഈ കണ്ടെത്തലിനെ കേരള സർക്കാറും ദേശീയ ഹോർട്ടി കൾച്ചർ ബോർഡും അംഗീകരിക്കുകയും കസ്തൂരി മഞ്ഞൾ അന്യം നിന്ന് പോകാതെ promote ചെയ്യുന്നതിനും വ്യാജനെ തിരിച്ചറിയുന്നതിനുമായി ക്യാമ്പെയിൻ ആരംഭിക്കുകയും ചെയ്തു.തിരുവനന്തപുരത്തും കൊല്ലത്തും ചില പഞ്ചായത്തുകളിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്യുകയും ചെയ്തു.1970 ൽ ആകെയുള്ള മഞ്ഞൾകൃഷിയിൽ 5% കസ്തൂരി മഞ്ഞളായിരുന്നത് 1980 കളുടെ അവസാനം 3.6% ആയി കുറഞ്ഞിരിന്നു.
ഇതിനെ പരമാവധി ജനങ്ങളുടെ ഇടയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം.
തുറന്ന പ്രദേശങ്ങളിലും പൂച്ചട്ടിയിലും ,ചാക്കിലുംgrowbag ലും ആയിട്ട് വളർത്താൻ പ്രേരണ നൽകുകയാണ്. ഒരോ വീട്ടിലും കസ്തുരി മഞ്ഞൾ എന്നതാണ് ലക്ഷ്യം. ത്വക്കിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമായ കസ്തുരി മഞ്ഞൾ (ഒർജിനൽ ) വിത്തും , കസ്തുരി മഞ്ഞൾ പൊടിയും നല്ലതാണ്.