കറ്റാർവാഴ റെഡ് അസ്ഫോഡെപോഷ് അസ്ഫോഡെപോഷ്യ” കുടുംബത്തിൽപെട്ട ഇനമാണ് കറ്റാർവാഴ. സാധാരണ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന കറ്റാർവാഴയും ചുവന്ന കറ്റാർവാഴയും തമ്മിൽ പ്രത്യക്ഷത്തിൽ യാതൊരു തരത്തിലുള്ള വ്യത്യാസങ്ങളും ഇല്ല. കാഴ്‌ചയിൽ ഒരു പോലെ ആണെങ്കിൽ ഗുണത്തിൽ ഏറെ മുന്നിലാണ് ചുവന്ന കറ്റാർവാഴ. ചുവന്ന കറ്റാർവാഴക്ക് ചെങ്കുമാരി എന്ന് പേര് കൂടി ഉണ്ട്. ചുവന്ന കറ്റാർവാഴയുടെ തണ്ട് ചുവപ്പ് നിറത്തിലാണെന്ന മിഥ്യ ധാരണ നമ്മുടെ നാട്ടിൽ പലർക്കുമുണ്ട്. കറ്റാർവാഴ തണ്ടിൽ ചുവപ്പു മിശ്രിതം പുരട്ടി കൂടിയ വിലക്ക് വിൽക്കാൻ ശ്രമിക്കുന്ന വ്യാജന്മാർ കേരളത്തിലുണ്ടെന്ന കാര്യമാണ് ഏറെ വിരോധാഭാസം. ചുവന്ന കറ്റാർവാഴയുടെ തണ്ടിന് സാധാരണ കറ്റാർവാഴയുടെ തണ്ടിനെ പോലെ പച്ച നിറം തന്നെയാണ്. പക്ഷെ ചെങ്കുമാരിയുടെ ജെല്ലിന് കടുചുവപ്പ് നിറമാണ്. കറ്റാർവാഴ ആദ്യം മുറിക്കുമ്പോൾ ഇളം മഞ്ഞ ദ്രാവകമാണ് കാണപ്പെടുന്നത്. ഇതേ ദ്രാവകം മൂന്നോ നാലോ മിനിറ്റ് കഴിയുമ്പോൾ മഞ്ഞ നിറത്തിൽ നിന്ന് കടും ചുവപ്പ് നിറത്തിലേക്ക് രൂപം മാറുന്നു. ചുവപ്പ് കറ്റാർവാഴയുടെ ചെറിയ തൈക്കു പോലും വിപണിയിൽ2000 മുതൽ 5000 രൂപ വരെ വില വരാം. ഭാരതത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ ചില ഗ്രന്ഥങ്ങളിൽ ചുവന്ന കറ്റാർവാഴയുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്നുണ്ട്. ശ്രേഷ്ഠമായ ഈ കറ്റാർവാഴ മനുഷ്യരുടെ പ്രകൃതിയിലേക്കുള്ള കടന്നു കയറ്റത്തിന്റെയും അറിവില്ലായ്‌മയുടെയും ഫലമായി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്
പുതുമകളേറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. കാർഷിക കേരളത്തിന് മുതൽകൂട്ടാകുന്ന പുത്തനാശയങ്ങളും പുതുസംരംഭങ്ങളും പിറവികൊണ്ട കാലമായിരുന്നു നമുക്ക് ഈ കോവിഡ് കാലം. വിപണന സാധ്യതയേറെ ഉള്ളതും ആരോഗ്യത്തിന് ഗുണകരമാവുന്ന എന്തും കച്ചവടക്കണ്ണുകളോടെയാണ് മലയാളികൾ നോക്കി കണ്ടത് . അത്തരത്തിൽ വിപണന സാധ്യതയിൽ ഏറെ മുന്നിൽനിൽക്കുന്നതും ഔഷധഗുണങ്ങളാൽ സമ്പന്നവുമായ ഒന്നാണ് “ചുവന്ന കറ്റാർവാഴ” അഥവാ “ചെങ്കുമാരി”.