രക്തസമ്മർദം, പ്രമേഹം, വിവിധ ത്വക്ക് രോഗങ്ങൾ, കുടലിലെ വ്രണങ്ങൾ, സന്ധിവാതം, ഹെപ്പറ്റൈറ്റിസ്, പല്ല്, ചെവി, ശിരോചർമങ്ങൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്ക് വേപ്പ് ഫലപ്രദമാണ്. പക്ഷിപ്പനിക്കും ജന്തുജന്യരോഗങ്ങൾക്കും ഫലപ്രദമായ മരുന്നായി വേപ്പ് ഉപയോഗിക്കാം.
ആരോഗ്യ ഗുണങ്ങൾക്കൊപ്പം ക്യാൻസറിനെ തടയാനും ആര്യവേപ്പിന് കഴിയും. സ്ത്രീകളിൽ സ്തനാര്‍ബുദം വർദ്ധിച്ച് വരുന്നതായാണ് കണക്കുകൾ. മാറിയ ജീവിതശൈലിയും ഭക്ഷണ രീതിയുമാണ് ഇത് അധികമാകാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പ്രതിവിധി പലതും പറയുന്നുണ്ട്. എന്നാൽ അധികം ആർക്കും അറിയില്ല ആര്യവേപ്പ് സ്തനാർബുദത്തിന് ഉത്തമമാണെന്ന്.
സൗന്ദര്യത്തിന്റെ കാര്യത്തിൽ ടെസ്ഷനുള്ളവർ ആര്യവേപ്പിനെ ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ അറിഞ്ഞോളൂ സൗന്ദര്യം വർദ്ധിപ്പിക്കാൻ മാത്രമല്ല സ്തനാർബുദം പരിഹരിക്കാനും ഇത് ഉത്തമമാണ്. ആയുർവേദത്തിൽ ആര്യവേപ്പിന് വലിയ സ്ഥാനമാണുള്ളത്. ശരീരത്തിലുണ്ടാകുന്ന ചെറിയ വ്രണം മുതല്‍ മാരക രോഗത്തിന് വരെ ആര്യവേപ്പ് ഉത്തമ പരിഹാരമാണെന്ന് ആയുര്‍വേദത്തിലും പറയുന്നുണ്ട്.