നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ഇതില്‍ ഏറ്റവും പ്രധാനം ക്യാഷ്യൂനട്സ് ആണ്. പ്രോട്ടീൻ, ഫൈബർ, സിങ്ക്, ഫോസ്ഫറസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കശുവണ്ടിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ദിവസവും കാഷ്യൂ രണ്ടോ മൂന്നോ എണ്ണം വെച്ചു കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മഗ്നീഷ്യം ധാരാളമായി കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറയ്ക്കാന്‍ ഇവ കഴിക്കുന്നതിലൂടെ സാധിക്കും. നാരുകൾ അടങ്ങിയിട്ടുണ്ട് എന്നതിനാൽ നട്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയുന്നു. അതുവഴി കശുവണ്ടി പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
കശുവണ്ടിയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന സിങ്ക് അണുബാധയെ ചെറുക്കും. സെലെനിയം, വിറ്റാമിന്‍ ഇ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ കശുവണ്ടി വിഷാംശങ്ങളെ പ്രതിരോധിക്കുകയും അതുവഴി ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുകയുംപ്രതി രോദശേഷി വർധിപ്പിക്കുകയും ചെയ്യുന്നു