ഭാരതമാണ് ദന്തപ്പാല എന്ന സസ്യത്തിന്റെ സ്വദേശം.

കേരളത്തിൽ ഇതിനെ വെട്ടുപാല, വെൺപാല, അയ്യപ്പാല, ഗന്ധപ്പാല എന്നൊക്കെ പേരുണ്ട്…

ബർമ്മയിലും നേപ്പാളിലും വിയറ്റ്നാമിലും ഓസ്‌ട്രേലിയയിലും ധാരാളം കണ്ടുവരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിൽ ദന്തപാല കുറവാണ് കാണപ്പെടുന്നത്…

തമിഴ്നാട്ടിലെ മധുര, കാഞ്ചീപുരം, തിരുമങ്കലം, തഞ്ചാവൂർ എന്നീ സ്ഥലങ്ങളിൽ ദന്തപ്പാല വളരെയധികം കണ്ടു വരുന്നു
ഇതിന്റെ ഇല, പട്ട ,വിത്ത് എന്നിവ ഔഷധയോഗ്യമായവയാണ്…താരനും ത്വക് രോഗങ്ങൾക്കും വളരെ പ്രയോജന പ്രദമാണിത്….

ഈ ഔഷധം തമിഴ്നാട്ടിൽ മുഖ്യമായും പ്രചാരത്തിലുള്ള സിദ്ധവൈദ്യത്തിൽ ഉള്ളതാണ് .

Heritage Wellness Hub