കറുവാപ്പട്ട ആരോഗ്യത്തിന് വളരെ ഗുണകരമാണ്. മണവും രുചിയും നല്‍കുന്ന ഇവ പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.ഇത് ആഹാരത്തില്‍ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

കറുവാപ്പട്ട രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണ്.

ദിവസവും രാവിലെ കറുവാപ്പട്ട പൊടിച്ചു വെള്ളം തിളപ്പിച്ചു കുടിക്കുന്നതും,ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും വഴി ശരീരത്തിന് പ്രതിരോധശേഷി വർധിക്കുന്നു .
ഇതു വഴിബാക്ടീരിയല്‍, ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു.

മോണ രോഗത്തിന് ഉത്തമമാണിത്. ഇത് വായ് നാറ്റമകറ്റുന്നു . പല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലതു തന്നെയാണ്.

കൃത്രിമ മധുരങ്ങള്‍ക്കു പകരം ഇത് ഉപയോഗിയ്ക്കുന്നതു ഗുണം നല്‍കും

ഈ സുഗന്ധവ്യഞ്ജനത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതാണ്.

പ്രമേഹത്തിനുള്ള മികച്ചൊരു ഔഷധമാണ് കറുവാപ്പട്ട ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു .കറുവാപ്പട്ട സ്ഥിരം കഴിയ്ക്കുന്നവരില്‍ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കുറവായിട്ടാണ് കാണുന്നത് .

Heritage Wellness Hub