നമ്മൾ പറിച്ചു കളയുന്ന പാഴ്ച്ചെടികൾ കൊണ്ട് സദ്യ ഉണ്ടാക്കാം / Dr. സജീവ് കുമാർ തയ്യാറാക്കിയ കളസദ്യ. കളകൾ കൊണ്ടുള്ള15 തരം വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചപ്പോൾ..



നമ്മൾ പാഴ്ച്ചെടികൾ എന്ന് പറഞ്ഞ് നശിപ്പിച്ചു കളയുന്ന തൊട്ടാവാടി, കുറുന്തോട്ടി, ചെമ്പരത്തി ഇങ്ങനെയുള്ള സസ്യങ്ങളിലേക്ക് ഒരു ഗവേഷണം നടത്തി. അത് നമ്മുടെ ശരീരത്തിൽ എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാക്കുക എന്ന ഒരു റിസർച്ച് ആണ് അദ്ദേഹം നടത്തിയത്. അതിലൊരു ശാസ്ത്രശാഖയുണ്ട് എത്തിനോ മെഡിസിൻ എന്ന് പറയും. എത്തിനോ മെഡിസിനിൽ ഇന്ത്യയിലാദ്യമായി ഡോക്ടറേറ്റ് എടുത്ത വ്യക്തിയാണ് Dr. സജീവ് കുമാർ. അങ്ങനെ അദ്ദേഹം ഇതിലേക്ക് റിസർച്ച് നടത്തി ഒരു 250 പാഴ്ചെടികളിൽ നിന്നും ഒരു 1200 ഓളം കറിക്കൂട്ടുകളാണ് അദ്ദേഹം കണ്ടു പിടിച്ചത്.