ആരോഗ്യത്തിന്റെ കാര്യത്തിനായാലും,സൗന്ദര്യത്തിന്റെ കാര്യത്തിനായാലും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് കറുത്ത മുന്തിരി. പലപ്പോഴും നാം ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകാറുണ്ട്.
ബുദ്ധി ശക്തിയും സൗന്ദര്യവുമെല്ലാം കറുത്ത മുന്തിരി വളരെ നല്ലതാണ്.നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്ഊര്‍ജ്ജം പകരുന്നതും ചര്‍മ സൗന്ദര്യത്തെ മെച്ചപ്പെടുതുന്നതുമായ ഘടകങ്ങള്‍ കറുത്ത മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വളരെ ഫലപ്രദമാണ് കറുത്ത മുന്തിരി. ശ്രദ്ധ കേന്ദ്രീകരിയ്ക്കാനും കാര്യങ്ങള്‍ ഓര്‍ത്തു വെയ്ക്കാനുമുള്ള കഴിവ് മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്ന ഫലമാണ് കറുത്ത മുന്തിരി. ഹൃദയാഘാതം തടയാനുള്ള കഴിവുള്ളതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ കറുത്ത മുന്തിരി കഴിക്കുന്നത് ശീലമാക്കാന്‍ ശ്രമിയ്ക്കുന്നത് നല്ലതാണ്.
Heritage Wellness Hub